Saturday, October 17, 2009

നിന്നെ ഓര്‍ക്കണോ..?

നിന്നെ ഞാന്‍ ഓര്‍ക്കാറില്ലെന്നു മാത്രം പറയരുത് ..അങ്ങനെ പറഞ്ഞാല്‍ അത് ഈ യുഗത്തിലെ ഏറ്റവും വലിയ കളവായിരിക്കും നിന്നെ ഓര്‍ക്കാതെനിക്കൊരു ജീവിതമുണ്ടോ ...നീയെന്‍റെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നുപോവും ...ചില സമയത്ത് പരിസരം പോലും മറന്നു ഞാന്‍ നിന്നിലേക്ക്‌ ആര്‍ത്തിയോടെ പ്രവെശിക്കാരില്ലേ ..നിന്നോട് എനിക്കുള്ള അടുപ്പം എന്നെ അടുത്തരിയാവുന്നവര്‍ക്കൊക്കെ അറിയാവുന്നതാണ് ..കൂട്ടുകാരും ചില ബന്ധുക്കളും പറയാറുമുണ്ട് "നിനക്കത്രക്കിഷ്ട്ടാലെ "ഞാന്‍ അല്‍പ്പം ഗൌരവത്തോടെ അതെയെന്നു മറുപടിയും പറയും ...നീയെന്‍റെ അരികില്‍ വരുന്ന ദിവസം ..ഞാന്‍ എത്ര സുന്ദരമായി ഉറങ്ങുമെന്നോ ...ഞാന്‍ അങ്ങാടിയില്‍ പോവുമ്പോള്‍ നീ കാണാതെ ഞാന്‍ നിന്നെ നോക്കാറുണ്ട് ...നീയങ്ങനെ കറങ്ങുകയല്ലേ ..ആര്‍ത്തി തോന്നുന്ന ഒരു ഗന്ധം നിന്ടടുത്തു വരുമ്പോള്‍ അനുഭവപ്പെടും ...നിന്‍റെ എല്ലാ മണവും എനിക്കിഷ്ട്ടാ ..പക്ഷെ എനിക്ക് കൂടുതലിഷ്ട്ടം എതുമണം ആണെന്നോ ...നീ കറുപ്പും ചുവപ്പുമുള്ള വസ്ത്രമനിഞ്ഞു ദേഹമാസകലം വരയും കുറിയുമായി നീയെന്‍റെ മുന്നില്‍ വരാറില്ലേ ...ഹൊ ...അതെനിക്കൊര്‍ക്കാന്‍ വയ്യ ...ഇല്ല ..ഒരിക്കലുമില്ല .എന്‍റെ ശരീരത്തിന് ആരോഗ്യമുള്ള കാലത്തോളം നീ എന്‍റെ സ്വന്തമാണ് ..നിന്നെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല ...പക്ഷെ വേറൊരു കാര്യം ...എന്നെങ്കിലും എനിക്ക് വല്ല അസുഖവും പിടിച്ചു .."നീയിനി കോഴി കഴിക്കരുതെന്ന് "ഡോക്ടര്‍ പറഞ്ഞാല്‍ ഞാനെന്തുചെയ്യും അപ്പോഴും നീ ചില്ലിന്‍ കൂട്ടില്‍ കറങ്ങുകയും ..കനലിന്ടെ മീതെ സുഘന്ധം പുറപ്പെടുവിച്ചു കൊണ്ടു എന്നെ കൊതിപ്പിക്കില്ലേ ..തീന്‍ മേശയില്‍ നീയുണ്ടെങ്കില്‍ ഞാന്‍ വേറൊരു കറിയും കൂട്ടാറില്ല ..നിന്നെ പൊരിച്ചും ,കരിച്ചും ,ബിരിയാണി ആക്കിയും ഒക്കെകഴിക്കുമ്പോള്‍ .....ഹൊ ..വല്ലാത്തൊരു സുഖാണ് .....കോഴികളെ ...ഹ ഹാ ..എത്ര രുചികരം .....,,,,തീന്‍ മേശയില്‍ എന്‍റെ മുന്നിലിരിക്കുന്ന കോഴിക്കരിയെ നോക്കി ഇങ്ങനെയൊക്കെ പറയണമെന്ന് എനിക്ക് തോന്നി {,,,,,,,പാവം കോഴികള്‍ ,,,}

1 comment:

  1. എന്തോ ഒരു ഊടായിപ്പാണെന്നു ആദ്യമേ തോന്നിയിരുന്നു. വന്നു വന്നു കോഴിയിലെത്തിയപ്പോള്‍ സമാധാനമായി. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ ?

    ReplyDelete