Saturday, October 17, 2009

നിന്നെ ഓര്‍ക്കണോ..?

നിന്നെ ഞാന്‍ ഓര്‍ക്കാറില്ലെന്നു മാത്രം പറയരുത് ..അങ്ങനെ പറഞ്ഞാല്‍ അത് ഈ യുഗത്തിലെ ഏറ്റവും വലിയ കളവായിരിക്കും നിന്നെ ഓര്‍ക്കാതെനിക്കൊരു ജീവിതമുണ്ടോ ...നീയെന്‍റെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നുപോവും ...ചില സമയത്ത് പരിസരം പോലും മറന്നു ഞാന്‍ നിന്നിലേക്ക്‌ ആര്‍ത്തിയോടെ പ്രവെശിക്കാരില്ലേ ..നിന്നോട് എനിക്കുള്ള അടുപ്പം എന്നെ അടുത്തരിയാവുന്നവര്‍ക്കൊക്കെ അറിയാവുന്നതാണ് ..കൂട്ടുകാരും ചില ബന്ധുക്കളും പറയാറുമുണ്ട് "നിനക്കത്രക്കിഷ്ട്ടാലെ "ഞാന്‍ അല്‍പ്പം ഗൌരവത്തോടെ അതെയെന്നു മറുപടിയും പറയും ...നീയെന്‍റെ അരികില്‍ വരുന്ന ദിവസം ..ഞാന്‍ എത്ര സുന്ദരമായി ഉറങ്ങുമെന്നോ ...ഞാന്‍ അങ്ങാടിയില്‍ പോവുമ്പോള്‍ നീ കാണാതെ ഞാന്‍ നിന്നെ നോക്കാറുണ്ട് ...നീയങ്ങനെ കറങ്ങുകയല്ലേ ..ആര്‍ത്തി തോന്നുന്ന ഒരു ഗന്ധം നിന്ടടുത്തു വരുമ്പോള്‍ അനുഭവപ്പെടും ...നിന്‍റെ എല്ലാ മണവും എനിക്കിഷ്ട്ടാ ..പക്ഷെ എനിക്ക് കൂടുതലിഷ്ട്ടം എതുമണം ആണെന്നോ ...നീ കറുപ്പും ചുവപ്പുമുള്ള വസ്ത്രമനിഞ്ഞു ദേഹമാസകലം വരയും കുറിയുമായി നീയെന്‍റെ മുന്നില്‍ വരാറില്ലേ ...ഹൊ ...അതെനിക്കൊര്‍ക്കാന്‍ വയ്യ ...ഇല്ല ..ഒരിക്കലുമില്ല .എന്‍റെ ശരീരത്തിന് ആരോഗ്യമുള്ള കാലത്തോളം നീ എന്‍റെ സ്വന്തമാണ് ..നിന്നെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല ...പക്ഷെ വേറൊരു കാര്യം ...എന്നെങ്കിലും എനിക്ക് വല്ല അസുഖവും പിടിച്ചു .."നീയിനി കോഴി കഴിക്കരുതെന്ന് "ഡോക്ടര്‍ പറഞ്ഞാല്‍ ഞാനെന്തുചെയ്യും അപ്പോഴും നീ ചില്ലിന്‍ കൂട്ടില്‍ കറങ്ങുകയും ..കനലിന്ടെ മീതെ സുഘന്ധം പുറപ്പെടുവിച്ചു കൊണ്ടു എന്നെ കൊതിപ്പിക്കില്ലേ ..തീന്‍ മേശയില്‍ നീയുണ്ടെങ്കില്‍ ഞാന്‍ വേറൊരു കറിയും കൂട്ടാറില്ല ..നിന്നെ പൊരിച്ചും ,കരിച്ചും ,ബിരിയാണി ആക്കിയും ഒക്കെകഴിക്കുമ്പോള്‍ .....ഹൊ ..വല്ലാത്തൊരു സുഖാണ് .....കോഴികളെ ...ഹ ഹാ ..എത്ര രുചികരം .....,,,,തീന്‍ മേശയില്‍ എന്‍റെ മുന്നിലിരിക്കുന്ന കോഴിക്കരിയെ നോക്കി ഇങ്ങനെയൊക്കെ പറയണമെന്ന് എനിക്ക് തോന്നി {,,,,,,,പാവം കോഴികള്‍ ,,,}

Monday, October 12, 2009

അമ്മു എന്‍റെ അമ്മു..

എങ്ങോട്ടാ ഗോപാലാ ..ഇന്നും എഴുത്തച്ചന്‍ രാമന്‍റെ വീട്ടിലെക്കണോ ..?"അതെ "അല്ല ഗോപാലാ
നിങ്ങള്‍ക്കിവളെ അങ്ങ് ഒഴിവാക്കുന്നതല്ലേ നല്ലത് ..അമ്മു കേള്‍ക്കത്തന്നെ അയാള്‍ ചോദിച്ചു ..അമ്മു ദയനീയമായി ഗോപാലനെ നോക്കി .."എന്ദിന് "ഗോപാലന്‍ തിരക്കി ..അല്ല ...ഗര്‍ഭിനിയാവാന്‍ കഴിവില്ലന്കില്‍ എന്ദിനാ നമ്മളിവരെയൊക്കെ ഇങ്ങനെ കൊണ്ടു നടക്കുന്നെ ...അല്ല ഡോക്ടര്‍ എന്ദു പറഞ്ഞു ., "എന്ദു പറയാന്‍ ഇന്നു ഇതിന്
പരിഹാരം ഒന്നു മാത്രമെ ഉള്ളു ..ബീജം ഒരു സിരിന്ജിലാക്കി കുത്തിവെക്കണം ..എനിക്കതിനു സംമതമല്ലന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു ..അമ്മു പ്രസവിക്കില്ല അത്രയല്ലേ ഉള്ളു ...സാരമില്ല അത് ഞാന്‍ സഹിച്ചോളാം"
:....എന്നാലും ഇന്നുള്ള കാലത്ത് എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഒരു തവണയെങ്കിലും ഒന്നു നോക്കിക്കൂടെ "
"..വേണ്ടാ..."ഗോപാലന്‍ തീര്‍ത്തു പറഞ്ഞു ..."എന്‍റെ അമ്മു അവള്‍ക്കെന്നെ അറിയാം .എനിക്കവളെയും
അറിയാം ..അവളുടെ കണ്ണുകളുടെ ഓരോ ചലനത്തിന്‍റെ അര്‍ഥം പോലും എനിക്ക് മനസ്സിലാവും
താനൊന്നു ഓര്‍ത്ത് നോക്ക്യേ പ്രകൃതി നമുക്കു തന്ന പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരനുഭൂതി
പരസ്പരം ഇണ ചേര്‍ന്ന് ...അങ്ങനെ ..അങ്ങനെ ..,,,,ഇതിന് അതൊന്നുമുണ്ടാവില്ലല്ലോ പേരിനു ഒരമ്മയാവും
ആരുടെതാനെന്നോ ആരാണെന്നോ ഒന്നുമറിയില്ല ...പത്തു മാസം ആയാല്‍ ഒരമ്മയാവും ഒരു
ആണ്‍കുഞ്ഞോ പെണ്കുഞ്ഞോനമുക്കു കിട്ടും ...ശരിയാണ് ..എന്നാലും വേണ്ടാ..അതെല്ലാം പ്രകൃതി വിരുദ്ധമാണ്

രാമന്റെ വീട്ടിലുള്ള കൂറ്റന്‍ കാളയും എന്റെ അമ്മുവും പരസ്പരം ഒന്നായി ചേരുമ്പോള്‍ അമ്മുവിന്റെ

കണ്ണിലെ സന്ദോഷം എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട് ...പാടവരമ്പത്ത് തളിര്‍ത്തു നില്ക്കുന്ന പച്ച

പുല്ലു തിന്നുന്ന തിരക്കിലാണ് അമ്മു ...അവളുടെ കഴുത്തില്‍ കെട്ടിയ കുടമണി നിര്‍ത്താതെ ശബ്ദം

പുറപ്പെടുവിച്ചു കൊണ്ടിരുന്നു ..അയ്യാളോട് യാത്ര പറഞ്ഞു ഗോപാലന്‍ അമ്മുവിന്റെ കയറും പിടിച്ചു

എഴുത്തച്ചന്‍ രാമന്റെ വീട് ലക്ഷിയമാക്കി നീങ്ങി .............

Thursday, October 8, 2009

സ്നേഹം ,,

"സ്നേഹവും വിശ്വാസവും ഒരു പളുങ്ക് പാത്രം പോലെ ഒരിക്കല്‍
ഉടഞ്ഞ്‌ പോയാല്‍ കൂട്ടി യോജിപ്പിക്കാന്‍ വളരെ പ്രയാസമായിരിക്കും ,,,,"

സാന്ദ്വനം

"കൈകുടന്നകളിലൂടെ സ്വപനങ്ങള്‍ മുഴുവന്‍ ചോര്‍ന്നു പോവുമ്പോഴും ....
എന്‍റെ വണ്ണാത്തി പുള്ളിന്റ്റെ സാന്ദ്വനം എനിക്ക് പ്രദീക്ഷയേകി,,,,,,,.....:

പന്നിപ്പനി ,,

"നിന്‍റെയീ ചുവന്ന കണ്ണുകള്‍ ..
നിന്‍റെ തടിച്ചു ചുവന്ന ചുണ്ടുകള്‍ ...
തുടുത്തു നില്‍‌ക്കുന്ന നിന്‍റെ കവിള്‍ത്തടങ്ങള്‍ ...
നിര്‍ത്താതെ ചലിപ്പിച്ച് കൊണ്ടിരിക്കുന്ന നിന്‍റെ കണ്പുരികങ്ങള്‍ ....
സംശയമില്ല .....ഇത് പന്നിപ്പനി തന്നെയാണ്..."

Wednesday, October 7, 2009

മഹദ്‌ വചനം ,,,,,,,,

"കഴിഞ്ഞു പോയ നിമിഷങ്ങളേയും ദിവസങ്ങളെയും ഓര്‍ത്ത്‌ ...വീണ്ടും സമയം കളയുന്നതില്‍ അര്‍ത്ഥമില്ല
മുമ്പോട്ടുള്ള യാത്രയില്‍ ....ഇനി എന്ദേല്ലാം ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ചു ചിന്ദിക്കുക അതനുസരിച്ച്
പ്രവര്‍ത്തിക്കുക ,,,,,: മഹത് വചനം ,,,,മഹാന്‍ ,,,,,,നൌഷാദ് വയനാട് ,,,,,,,,,,,,,

അസുഖം...

അയാളുടെ മുഖത്ത് അപ്പോഴും വിഷാതം തളംകെട്ടി നിന്നിരുന്നു ..അലസമായി കിടന്നിരുന്ന മുറിയുടെ ഒരു കോണില്‍ തുരുംബെടുത്തു നശിക്കാരായ ഇരുമ്പ് കസേരയില്‍ അയാള്‍ ചാരി ഇരുന്നു ...
പിന്നെ കയ്യില്‍ കിട്ടിയ ഏതോ ഒരു പുസ്തകത്തില്‍ അലസമായി കണ്ണോടിച്ചു ,.,..
ഇടയ്ക്ക് മേശപ്പുറത്തിരുന്ന വെള്ളം അല്പാല്പമായി കുടിച്ചു ....
അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു ,മുഖം നീര് വന്നു വീര്‍ത്തിരുന്നു ...നിമിഷങ്ങള്‍ക്കകം നാവും ചുണ്ടും വീണ്ടും വറ്റി വരണ്ടു ..അയാള്‍ വീണ്ടും അല്പം വെള്ളം കുടിച്ചു ......അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത
അല്പം കുറഞ്ഞിരുന്നു ..അയാള്‍ ആരെയോ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല
വീടിന്‍റെ മിട്ടമെല്ലാം കവുങ്ങിന്‍ പാളയും കരിയിലയും കൊണ്ടു നിറഞ്ഞിരുന്നു ..ഒറ്റയാനായി താമസിക്കുന്ന അയാള്‍ ഇടക്കിടെ ആരോടും പറയാതെ പോവും പിന്നെ ഒന്നോ രണ്ടോ മാസം കഴിഞ്ഞാവും വരുന്നതു
അപ്പഴേക്കും മുറ്റമെല്ലാം വൃതികെടയിട്ടുണ്ടാവും അതുകൊണ്ടാവാം അയല്കരോന്നും അങ്ങോട്ട് ശ്രദ്ധിച്ചില്ല
എഴുന്നേറ്റു നടക്കനമെന്നുണ്ടായള്‍ക്ക് പക്ഷെ കഴിയുന്നില്ല .കസേരയില്‍ നിന്നും പതിയെ എഴുന്നേറ്റു പതിയെ
കട്ടിലില്‍ മലര്‍ന്നു കിടന്നു ..മലര്ന്നുകിടന്നപോള്‍ചുമയുടെ ശക്തികൂടി ച്ചുമച്ചുച്ചുമാച്ചു തൊണ്ടയില്‍ നിന്നും
രക്തം വരാന്‍ തുടങ്ങി ...വീണ്ടും അയാള്‍ എഴുന്നേറ്റിരുന്നു ..ചൂടുള്ള ..ചായയോ ,അല്പം കഞ്ഞിവെള്ളമോ
കിട്ടിയിരുന്നെന്ഗില് അയാള്‍ വെറുതെ ആശിച്ചു ..അയാളുടെ പേശികള്‍ വലിഞ്ഞു മുറുകി ,സന്ധികളിലെല്ലാം അസഹനീയമായ വേദന ,..മേശപ്പുറത്തേക്ക് കയ്യെത്തിച്ച് ജഗ്ഗിലുണ്ടായിരുന്ന അവസാന തുള്ളി വെള്ളവും
വായിലേക്കൊഴിച്ചു ..വീണ്ടും അയാള്‍ കട്ടിലിലേക്ക് മലര്‍ന്നു കിടന്നു അയാളുടെ കണ്ണുകള്‍ ആരെയോ തിരയുന്ന
പോലെ മുറിയിലാകെ പരതുന്നുണ്ടായിരുന്നു ..പിന്നെ അയാളുടെ കണ്ണുകള്‍ പതുക്കെ അടഞ്ഞു കൈകള്‍ മെല്ലെ
നിവര്‍ത്തിവച്ചു ...വരണ്ടുനുങ്ങിയ ചുണ്ടുകള്‍ എന്തോ മന്ദ്രിക്കുന്നതുപോലെ തോന്നി ,,,,,,,.,..,..
ച്ചെ ,,,വേണ്ടായിരുന്നു ..ഞാന്‍ എഴുതിക്കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു ....എന്നിട്ട് സ്വയം പറഞ്ഞു ..
"എഴുത്തൊന്നും എനിക്ക് പറ്റിയ പണിയല്ല അതൊക്കെ വല്യ ,വല്യ ..ആളുകള്‍ക്കുല്ലതാണ് "
പിന്നെ ഞാന്‍ വണ്ടിയുടെ താക്കോലില്‍ പിടിച്ചു തിരിച്ചു ...ഇനി എങ്ങോട്ടാണ് എന്ന്ന ചോദ്യം പോലെ
വണ്ടി ഒരു മുരള്‍ച്ചയോടെ സ്ടാട്ടായി ...പിന്നെ അടുത്ത ദിക്കില്‍ വെള്ളമെത്തിക്കാന്‍ ..ഞാന്‍ ധൃധിപ്പെട്ടു
വണ്ടിയോടിച്ചു ,,,,,,,,,അപ്പഴേക്കും ഉച്ചക്കുള്ള നോ എന്ട്രി സമയം തീര്‍ന്നിരുന്നു ,,,,,,,,,,,,,,,,,,,,,,}