Monday, October 12, 2009

അമ്മു എന്‍റെ അമ്മു..

എങ്ങോട്ടാ ഗോപാലാ ..ഇന്നും എഴുത്തച്ചന്‍ രാമന്‍റെ വീട്ടിലെക്കണോ ..?"അതെ "അല്ല ഗോപാലാ
നിങ്ങള്‍ക്കിവളെ അങ്ങ് ഒഴിവാക്കുന്നതല്ലേ നല്ലത് ..അമ്മു കേള്‍ക്കത്തന്നെ അയാള്‍ ചോദിച്ചു ..അമ്മു ദയനീയമായി ഗോപാലനെ നോക്കി .."എന്ദിന് "ഗോപാലന്‍ തിരക്കി ..അല്ല ...ഗര്‍ഭിനിയാവാന്‍ കഴിവില്ലന്കില്‍ എന്ദിനാ നമ്മളിവരെയൊക്കെ ഇങ്ങനെ കൊണ്ടു നടക്കുന്നെ ...അല്ല ഡോക്ടര്‍ എന്ദു പറഞ്ഞു ., "എന്ദു പറയാന്‍ ഇന്നു ഇതിന്
പരിഹാരം ഒന്നു മാത്രമെ ഉള്ളു ..ബീജം ഒരു സിരിന്ജിലാക്കി കുത്തിവെക്കണം ..എനിക്കതിനു സംമതമല്ലന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു ..അമ്മു പ്രസവിക്കില്ല അത്രയല്ലേ ഉള്ളു ...സാരമില്ല അത് ഞാന്‍ സഹിച്ചോളാം"
:....എന്നാലും ഇന്നുള്ള കാലത്ത് എല്ലാവരും ചെയ്യുന്ന കാര്യമല്ലേ ഒരു തവണയെങ്കിലും ഒന്നു നോക്കിക്കൂടെ "
"..വേണ്ടാ..."ഗോപാലന്‍ തീര്‍ത്തു പറഞ്ഞു ..."എന്‍റെ അമ്മു അവള്‍ക്കെന്നെ അറിയാം .എനിക്കവളെയും
അറിയാം ..അവളുടെ കണ്ണുകളുടെ ഓരോ ചലനത്തിന്‍റെ അര്‍ഥം പോലും എനിക്ക് മനസ്സിലാവും
താനൊന്നു ഓര്‍ത്ത് നോക്ക്യേ പ്രകൃതി നമുക്കു തന്ന പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരനുഭൂതി
പരസ്പരം ഇണ ചേര്‍ന്ന് ...അങ്ങനെ ..അങ്ങനെ ..,,,,ഇതിന് അതൊന്നുമുണ്ടാവില്ലല്ലോ പേരിനു ഒരമ്മയാവും
ആരുടെതാനെന്നോ ആരാണെന്നോ ഒന്നുമറിയില്ല ...പത്തു മാസം ആയാല്‍ ഒരമ്മയാവും ഒരു
ആണ്‍കുഞ്ഞോ പെണ്കുഞ്ഞോനമുക്കു കിട്ടും ...ശരിയാണ് ..എന്നാലും വേണ്ടാ..അതെല്ലാം പ്രകൃതി വിരുദ്ധമാണ്

രാമന്റെ വീട്ടിലുള്ള കൂറ്റന്‍ കാളയും എന്റെ അമ്മുവും പരസ്പരം ഒന്നായി ചേരുമ്പോള്‍ അമ്മുവിന്റെ

കണ്ണിലെ സന്ദോഷം എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട് ...പാടവരമ്പത്ത് തളിര്‍ത്തു നില്ക്കുന്ന പച്ച

പുല്ലു തിന്നുന്ന തിരക്കിലാണ് അമ്മു ...അവളുടെ കഴുത്തില്‍ കെട്ടിയ കുടമണി നിര്‍ത്താതെ ശബ്ദം

പുറപ്പെടുവിച്ചു കൊണ്ടിരുന്നു ..അയ്യാളോട് യാത്ര പറഞ്ഞു ഗോപാലന്‍ അമ്മുവിന്റെ കയറും പിടിച്ചു

എഴുത്തച്ചന്‍ രാമന്റെ വീട് ലക്ഷിയമാക്കി നീങ്ങി .............

No comments:

Post a Comment