Wednesday, October 7, 2009

അസുഖം...

അയാളുടെ മുഖത്ത് അപ്പോഴും വിഷാതം തളംകെട്ടി നിന്നിരുന്നു ..അലസമായി കിടന്നിരുന്ന മുറിയുടെ ഒരു കോണില്‍ തുരുംബെടുത്തു നശിക്കാരായ ഇരുമ്പ് കസേരയില്‍ അയാള്‍ ചാരി ഇരുന്നു ...
പിന്നെ കയ്യില്‍ കിട്ടിയ ഏതോ ഒരു പുസ്തകത്തില്‍ അലസമായി കണ്ണോടിച്ചു ,.,..
ഇടയ്ക്ക് മേശപ്പുറത്തിരുന്ന വെള്ളം അല്പാല്പമായി കുടിച്ചു ....
അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു ,മുഖം നീര് വന്നു വീര്‍ത്തിരുന്നു ...നിമിഷങ്ങള്‍ക്കകം നാവും ചുണ്ടും വീണ്ടും വറ്റി വരണ്ടു ..അയാള്‍ വീണ്ടും അല്പം വെള്ളം കുടിച്ചു ......അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത
അല്പം കുറഞ്ഞിരുന്നു ..അയാള്‍ ആരെയോ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല
വീടിന്‍റെ മിട്ടമെല്ലാം കവുങ്ങിന്‍ പാളയും കരിയിലയും കൊണ്ടു നിറഞ്ഞിരുന്നു ..ഒറ്റയാനായി താമസിക്കുന്ന അയാള്‍ ഇടക്കിടെ ആരോടും പറയാതെ പോവും പിന്നെ ഒന്നോ രണ്ടോ മാസം കഴിഞ്ഞാവും വരുന്നതു
അപ്പഴേക്കും മുറ്റമെല്ലാം വൃതികെടയിട്ടുണ്ടാവും അതുകൊണ്ടാവാം അയല്കരോന്നും അങ്ങോട്ട് ശ്രദ്ധിച്ചില്ല
എഴുന്നേറ്റു നടക്കനമെന്നുണ്ടായള്‍ക്ക് പക്ഷെ കഴിയുന്നില്ല .കസേരയില്‍ നിന്നും പതിയെ എഴുന്നേറ്റു പതിയെ
കട്ടിലില്‍ മലര്‍ന്നു കിടന്നു ..മലര്ന്നുകിടന്നപോള്‍ചുമയുടെ ശക്തികൂടി ച്ചുമച്ചുച്ചുമാച്ചു തൊണ്ടയില്‍ നിന്നും
രക്തം വരാന്‍ തുടങ്ങി ...വീണ്ടും അയാള്‍ എഴുന്നേറ്റിരുന്നു ..ചൂടുള്ള ..ചായയോ ,അല്പം കഞ്ഞിവെള്ളമോ
കിട്ടിയിരുന്നെന്ഗില് അയാള്‍ വെറുതെ ആശിച്ചു ..അയാളുടെ പേശികള്‍ വലിഞ്ഞു മുറുകി ,സന്ധികളിലെല്ലാം അസഹനീയമായ വേദന ,..മേശപ്പുറത്തേക്ക് കയ്യെത്തിച്ച് ജഗ്ഗിലുണ്ടായിരുന്ന അവസാന തുള്ളി വെള്ളവും
വായിലേക്കൊഴിച്ചു ..വീണ്ടും അയാള്‍ കട്ടിലിലേക്ക് മലര്‍ന്നു കിടന്നു അയാളുടെ കണ്ണുകള്‍ ആരെയോ തിരയുന്ന
പോലെ മുറിയിലാകെ പരതുന്നുണ്ടായിരുന്നു ..പിന്നെ അയാളുടെ കണ്ണുകള്‍ പതുക്കെ അടഞ്ഞു കൈകള്‍ മെല്ലെ
നിവര്‍ത്തിവച്ചു ...വരണ്ടുനുങ്ങിയ ചുണ്ടുകള്‍ എന്തോ മന്ദ്രിക്കുന്നതുപോലെ തോന്നി ,,,,,,,.,..,..
ച്ചെ ,,,വേണ്ടായിരുന്നു ..ഞാന്‍ എഴുതിക്കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു ....എന്നിട്ട് സ്വയം പറഞ്ഞു ..
"എഴുത്തൊന്നും എനിക്ക് പറ്റിയ പണിയല്ല അതൊക്കെ വല്യ ,വല്യ ..ആളുകള്‍ക്കുല്ലതാണ് "
പിന്നെ ഞാന്‍ വണ്ടിയുടെ താക്കോലില്‍ പിടിച്ചു തിരിച്ചു ...ഇനി എങ്ങോട്ടാണ് എന്ന്ന ചോദ്യം പോലെ
വണ്ടി ഒരു മുരള്‍ച്ചയോടെ സ്ടാട്ടായി ...പിന്നെ അടുത്ത ദിക്കില്‍ വെള്ളമെത്തിക്കാന്‍ ..ഞാന്‍ ധൃധിപ്പെട്ടു
വണ്ടിയോടിച്ചു ,,,,,,,,,അപ്പഴേക്കും ഉച്ചക്കുള്ള നോ എന്ട്രി സമയം തീര്‍ന്നിരുന്നു ,,,,,,,,,,,,,,,,,,,,,,}

No comments:

Post a Comment